ഡോർട്മുണ്ടിനെതിരെ ജയത്തിന്റെ റെക്കോഡ് നഷ്ടപ്പെടുത്താതെ റോയലായി ഹലാ മാഡ്രിഡ്‌

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്മുണ്ടിനെ 5-2 പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. മത്സരത്തിൽ ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്നതിനുശേഷം ആയിരുന്നു റയൽ മാഡ്രിഡ് തിരിച്ചുവന്ന് വിജയം സ്വന്തമാക്കിയത്.

ഡോർട്മുണ്ടിനെതിരെ ജയത്തിന്റെ റെക്കോഡ് നഷ്ടപ്പെടുത്താതെ റോയലായി ഹലാ മാഡ്രിഡ്‌

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്മുണ്ടിനെ 5-2 പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. മത്സരത്തിൽ ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്നതിനുശേഷം ആയിരുന്നു റയൽ മാഡ്രിഡ് തിരിച്ചുവന്ന് വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിലായിരുന്നു റയലിന്റെ അഞ്ചു ഗോളുകളും പിറന്നത്. 

ബൊറൂസിയ ഡോർട്മുണ്ടിന് ഒരിക്കൽ പോലും ചാമ്പ്യൻസ് ലീഗിൽ സാന്റിയാഗോ ബെർണാബ്യുവിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല എന്ന റെക്കോർഡ് നിലനിർത്താനും വയലിന് സാധിച്ചു. സാന്റിയാഗോ ബെർണബുവിൽ 8 മത്സരങ്ങളിൽ ആണ് ഡോർട്മുണ്ട് റയലിനെതിരെ കളിച്ചത്. ഇതിൽ 6 മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ രണ്ടു മത്സരങ്ങൾ സമനിലയിൽ പിരിയുകയും ചെയ്തു. 

 റയലിനായി വിനീഷ്യസ് ജൂനിയർ ഹാട്രിക് നേടി തിളങ്ങി. 62, 82, 90+3 എന്നീ മിനിറ്റുകളിലാണ് വിനീഷ്യസിന്റെ മൂന്ന് ഗോളുകൾ നേടിയത്. റൂഡിഗർ, വാസ്ക്വസ് എന്നിർ ഓരോ ഗോൾ വീതവും നേടി വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചു. 

മലൻ, ബൈനോ ഗിറ്റെൻസ് എന്നിവരായിരുന്നു ഡോർട്മുണ്ടിന് വേണ്ടി ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്ന ഡോർട്മുണ്ടിന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ കാര്യമായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല.